Wednesday, August 23, 2006

രാവണായനം

പേരൊന്നും കേട്ട്‌ ഞെട്ടെണ്ട, ഞാന്‍ ഒരു പാവമാണേ (അത്ര പാവമൊന്നുമല്ല എന്നാലും ഇരിക്കട്ടെ). മാതൃഭൂമിയില്‍ മലയാളം ബ്ലോഗുലകത്തെപ്പറ്റിക്കേട്ട്‌ ഒന്നു നോക്കിക്കളയാം എന്നു കരുതി. ഒരു പുതിയ ലോകത്തെത്തിപ്പെട്ടപൊലെ. ബാംഗ്‌ളൂരു വന്നിട്ട്‌ ഒന്നും വായിക്കാനില്ലാതിരുന്ന് ഇപ്പോള്‍ ഒരു കടലുതന്നെ കിട്ടിയ പോലെ. പണ്ട്‌ മോഹന്‍ലാല്‍ പറഞ്ഞ പോലെ ഈ ബ്ലോഗുലകത്ത്‌ പകച്ചു നില്‍ക്കുന്ന ഒരു കുട്ടിയാണു ഞാന്‍. എഴുതാനറിയില്ലെങ്ങിലും ഞാനൊരു നല്ല ആസ്വാദകനാണ്‌. ഇനി ഞാനും എഴുത്തു തുടങ്ങാന്‍ പോകുന്നു, പ്രോത്സാഹിപ്പിന്‍ ത്സാഹിപ്പിന്‍......

16 comments:

viswaprabha വിശ്വപ്രഭ said...

ചാടീ ഹനുമാന്‍ രാവണന്റെ കോട്ടയില്‍...

എന്തട രാവണ? ഏതട രാവണ?
സീതേ കക്കാന്‍ കാരണം!?

(ഓണം വന്നില്ലേ, ഒരു പഴയ കുമ്മാട്ടിപ്പാട്ടിന്റെ ഒരു കഷ്ണം കിടക്കട്ടെ ഈ അഴകിയ രാവണനു സ്വാഗതം ചൊല്ലാന്‍ എന്നു തോന്നി!)

Anonymous said...

VALARE NANNAYIRIKKUNNU.

അമല്‍ | Amal (വാവക്കാടന്‍) said...

അദ്‌ വിശ്വപ്രഭ തകര്‍ത്തു...

വെറുത്ത്‌ വെറുത്ത്‌ വെറുപ്പിന്റെ അവസാനം ഞാന്‍ രാവണനെ സ്നേഹിക്കാന്‍ തുടങ്ങി... സീത പറഞ്ഞതാണോ...ആവോ !!!

ആ പത്തു തലയും കുലുക്കിയുള്ള വരവ്‌ കലക്കി...

രാവണന്‍ ഒരു ദുര്‍ബല നിമിഷത്തില്‍ ഉ വാ ച : എന്റെ മണ്ഡോദരീ ഒന്നു മിണ്ടാതിരി..

നന്നാവും.. നന്നായി വരും...

Adithyan said...

രാവണാ വെല്‍ക്കം...

തല എല്ലാം ഉണ്ടല്ലോ അല്ലെ? എല്ലാം ഓക്കെ ആണല്ലോ അല്ലെ?

എന്നാപ്പിന്നെ എല്ലാം പറഞ്ഞ പോലെ... പോസ്റ്റുകള്‍ പോരട്ടെ... സെറ്റിങ്ങുകള്‍ ചെയ്തിട്ടുണ്ടോ എന്നൊരു സംശയം. ഇല്ലെങ്കില്‍ ചെയ്യണേ...

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

പത്തു തലയില്‍ നിന്നുമുള്ള ആശയങ്ങള്‍ വരട്ടെ. ലങ്കയിലെ oh sorry ബാംഗളൂരിലെ രാവണാ സ്വാഗതം

വല്യമ്മായി said...

രാവണാ സ്വാഗതം

Sreejith K. said...

രാവണാ, വീണ്ടും സ്വാഗതം.

ബാംഗ്ലൂര്‍കാരനാണെങ്കില്‍ ബാംഗ്ലൂര്‍ കവലയില്‍ ഒരു മെമ്പര്‍ഷിപ്പ് തരട്ടെ?

Sivadas said...

ഒറ്റയ്ക്കു groupsong പാടുന്ന രാവണാ, ജലദോഷം വരാതെ സൂക്ഷിച്ചോളൂട്ടോ.....

- ശിവദാസ്

മുസ്തഫ|musthapha said...

ഞെട്ടി, ശരിക്കും ഞെട്ടി... ‍ രവണന്‍റെ വരവ് കണ്ട് ഇന്ദ്രപ്രസ്ഥത്തിലിരിക്കുന്ന ഞാന് ഞെട്ടിയില്ലെങ്കില്‍ പിന്നെയാര്...

സ്വാഗതം, വന്നാലും...

സ്നേഹിതന്‍ said...

രാവണാ ഓരോ തലയില്‍ നിന്നുമങ്ങ് പോരട്ടെ!
സ്വാഗതം.

രാവണന്‍ said...

നന്ദി സഖാക്കളേ നന്ദി... സ്വാഗതങ്ങള്‍ക്കു നന്ദി.. രാവണനിപ്പോള്‍ പഴയ പ്രതാപമൊന്നുമില്ല.....

ഒരു തലമാത്രം ബാക്കി.. കലികാലമല്ലേ ബാക്കി ഒന്‍പതു തലയും പുലികള്‍ വെട്ടിയെടുത്തു.. ഒരു തലമതിയെടാ നിനക്കെന്നാക്രോശിച്ചു...

അതുകൊണ്ട്‌ ഇപ്പോള്‍ solo മാത്രം........

പിന്നെ ശ്രീജിത്തെ,

തന്നോളൂ എനിക്കും ഒരു മെംബര്‍ഷിപ്പ്‌!! ബാംഗളൂര്‍ കവലയില്‍.

അമല്‍ | Amal (വാവക്കാടന്‍) said...

പ്രിയ രാവണന്‍,

വിഭീഷണന്‍, കുംഭകര്‍ണന്‍ ഇവരൊക്കെ എന്തെടുക്കുന്നു?

ലങ്കയില്‍ അരിയ്ക്ക്‌ വില കുറഞ്ഞോ?

മണ്ഡോദരിയുടെ ജലദോഷം മാറിയോ ?

എല്ലാ ദ്രവീഡിയന്‍സിനേയും അന്വേഷിച്ചതായി പറയണം..

നിര്‍ത്തട്ടെ..

Promod P P said...

രാവണന്റെ വരവ്‌ കണ്ടപ്പോള്‍ പണ്ട്‌ ഒളപ്പമണ്ണ എഴുതിയ ഒരു കവിത ഓര്‍മ്മ വന്നു

രാവണന്‍ പത്താമത്തെ ശിരസ്സും സ്വയം വെട്ടാന്‍
രാവുണ്ണി മേനോനില്‍ വന്നുല്‍ഭവിപ്പതു നോക്കി

സുസ്വാഗതം രാവണാ..

ബൂലോഗത്തിലേക്കും ബെംഗളൂരിലേക്കും

ബെംഗളൂരന്തെ എല്ലി ഇതാരെ ഗുരൊ

Rasheed Chalil said...

രാവണാ കാണാനിത്തിരി വൈകി.. സ്വാഗതിക്കാനും.

സ്വാഗതം.. സുസ്വാഗതം

Unknown said...

വിശ്വപ്രഭേ,
ആരേക്കട്ടിട്ടെന്താ... ഒള്ള തലയും പോയി...
പെണ്ണിനെ ആമ്പിള്ളെര്‍ കോണ്ടും പോയി...

അഭിനവ രാവണാ.. ഇതൊക്കെതന്നെയല്ലേ തള്ളേ നടക്കണ്ത്...????
പോരട്ടേ വിശേഷങ്ങള്....‍

ലിഡിയ said...

രാ‍മായണം കേട്ട നാള്‍ക്ക് മുതല്‍ രാമനെക്കാള്‍ രാവണനെ ഇഷ്ടപെടുന്നു,അത് എഴുതി വച്ച പോലെ മധുസൂതനന്‍ നായരുടെ രാവണ പുത്രിയും.

ഈ രാവണനെ കാ‍ണട്ടെ.

-പാര്‍വതി.