Thursday, August 24, 2006

രാവണന്റെ മൊബൈല്‍ കാഴ്ചകള്‍.

തേക്കടിക്കാഴ്ചകള്‍

പ്രിയ മാലോകരേ sorry ബൂലോകരേ. ഇതാ രാവണന്റെവക കുറേ ചിത്രങ്ങള്‍ (ഓര്‍മകളെന്നും പറയാം). ക്യാമറ കണ്ടുപിടിച്ചിട്ടില്ലാത്ത കാലത്തെടുത്ത ചിത്രങ്ങളാണ്‌. എന്നു പറഞ്ഞാല്‍ എന്റെ കയ്യില്‍ ക്യാമറ ഉണ്ടായിരുന്നില്ല എന്നര്‍ത്ഥം. ആകെ ഉണ്ടായിരുന്നത്‌ ഒരു സോണി എറിക്സണ്‍ k700i മൊബൈല്‍. അതിനാണെങ്കില്‍ സൂമൊന്നുമില്ല.. പണ്ടു physics പഠിച്ചിട്ടുള്ളതു കൊണ്ട്‌ പെട്ടെന്നൊരു ബുദ്ധി തോന്നി. കയ്യിലുണ്ടായിരുന്ന ദൂരദര്‍ശിനി (binocular) എടുത്തങ്ങു മൊബൈല്‍ന്റെ മുന്നില്‍ വച്ചു കാച്ചി. അതാണു ചില ചിത്രങ്ങള്‍ക്കു പുറത്തൊരു കറുത്ത വട്ടം..പഴയ പ്രേം നസീര്‍ ഡിക്റ്റക്റ്റീവ്‌ സിനിമകളിലെപ്പോലെ.

നന്ദി സോണി എറിക്സാ നന്ദി.........














ബാക്കി അടുത്ത ലക്കത്തില്‍.......

രാവണന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍

ബാംഗ്ലൂര്‍ ചിത്രങ്ങള്‍

ലാല്‍ ബാഗ്‌.......


മരം ഒരു വരം!!!!!!
അസ്തമയം...... (ലാല്‍ ബാഗ്‌)



വിളക്ക്‌ മരമേ... വിളക്ക്‌ മരമേ.. വെളിച്ചമുണ്ടോ?
രാത്രിയിലെ ചില്ലുകൂടാരം.
ബ്രിഗേഡ്‌....... ശനിയാഴ്ചകളിലെ അര്‍മാദം
ലീലാ പാലസ്‌, പഞ്ചനക്ഷത്ര സത്രം


Wednesday, August 23, 2006

രാവണായനം

പേരൊന്നും കേട്ട്‌ ഞെട്ടെണ്ട, ഞാന്‍ ഒരു പാവമാണേ (അത്ര പാവമൊന്നുമല്ല എന്നാലും ഇരിക്കട്ടെ). മാതൃഭൂമിയില്‍ മലയാളം ബ്ലോഗുലകത്തെപ്പറ്റിക്കേട്ട്‌ ഒന്നു നോക്കിക്കളയാം എന്നു കരുതി. ഒരു പുതിയ ലോകത്തെത്തിപ്പെട്ടപൊലെ. ബാംഗ്‌ളൂരു വന്നിട്ട്‌ ഒന്നും വായിക്കാനില്ലാതിരുന്ന് ഇപ്പോള്‍ ഒരു കടലുതന്നെ കിട്ടിയ പോലെ. പണ്ട്‌ മോഹന്‍ലാല്‍ പറഞ്ഞ പോലെ ഈ ബ്ലോഗുലകത്ത്‌ പകച്ചു നില്‍ക്കുന്ന ഒരു കുട്ടിയാണു ഞാന്‍. എഴുതാനറിയില്ലെങ്ങിലും ഞാനൊരു നല്ല ആസ്വാദകനാണ്‌. ഇനി ഞാനും എഴുത്തു തുടങ്ങാന്‍ പോകുന്നു, പ്രോത്സാഹിപ്പിന്‍ ത്സാഹിപ്പിന്‍......